ജീവിതത്തിന്റെ മറ്റൊരു ആകുല ദൃശ്യശാലയിലേക്ക് കവി നമ്മളെ കൈപിടിച്ചു കൊണ്ടുപോകുന്നു. അവിടെ പ്രണയലേഖനം എന്ന ആത്മഹത്യക്കുറിപ്പും മടക്കയാത്രയുടെ വിടവും അനുഭവക്കുറിപ്പുകളുടെ അനസ്തീഷ്യയും വിപ്ലവത്തിന്റെ നിറമുള്ള പൂവും ശവത്തിന്റെ നിലവിളിയും ചെന്നായ്ക്കളെ ഭയക്കരുതെന്ന കാവലും കാണാം. ഇങ്ങനെ അസംഖ്യം ജീവിതദൃശ്യങ്ങളിൽ നമ്മെ പ്രതിഫലിപ്പിക്കുന്നതാണ് ദീക്ഷിദിന്റെ കവിതകൾ
-- കുരീപ്പുഴ ശ്രീകുമാർ