മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്താണ്? ഉത്തരം തേടിയലഞ്ഞ സത്യാന്വേഷികളനേകം. എന്നാൽ ഒരു സാധാരണ മനുഷ്യനറിയാം, ലക്ഷ്യമെന്തോ ആയിക്കോട്ടെ, “സന്തോഷമായി ഇരിക്കുക” എന്നതാണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും മുഖ്യമെന്ന്.
എന്താണ് ഈ സന്തോഷം? നമ്മുടെയൊക്കെ ജീവിതത്തിൽ നിന്ന് ഈ സന്തോഷം എവിടേയ്ക്കാണ് പെട്ടെന്ന് ഓടിപ്പോകുന്നത്? ഈ വക ചോദ്യങ്ങൾക്കുള്ള അതിലളിതവും സരസവും അതേസമയം ശാസ്ത്രീയവുമായ ഉത്തരങ്ങളാണ്, നമ്മുടെ സരസനായ ഡോക്ടർ ജിമ്മി മാത്യു നിങ്ങൾക്ക് നല്കുന്ന അമൂല്യമായ ഈ സമ്മാനം.