പ്രണയത്തിന്റെ പതിനായിരത്തൊന്ന് പഴുതാരക്കുത്തുകൾ

Pranayathinte Pathinayirathonnu Pazhutharakuthukal
പ്രണയത്തിന്റെ പതിനായിരത്തൊന്ന് പഴുതാരക്കുത്തുകൾ
₹110.00

പ്രണയത്തെ മനുഷ്യർ സുന്ദരമായി അടയാളപ്പെടുത്തുന്നത് അതിന്റെ സങ്കടങ്ങളിലാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്  കാരണം നഷ്ടമാകലിന്റെ വേദന അനുഭവിക്കാതെ ജീവിതത്തിലൂടെ യാത്ര ചെയ്യുക അസാധ്യമാണെന്ന് ഞാൻ  മനസ്സിലാക്കിയിട്ടുണ്ട്, പ്രണയത്തിലും അത് അങ്ങനെ തന്നെയാണ്.

ഒരാളിലേക്ക് കടന്നു ചെല്ലാനും ഇറങ്ങി പോരാനും ഏറ്റവും എളുപ്പത്തിൽ സാധിക്കുന്ന വാതിലുകളാണ് പ്രണയമെന്നാണ് ജീവിതം വ്യക്തമാകുന്നത്, നഷ്ടപ്പെട്ടു പോയ ജീവിത യാത്രയെ രാഗേഷിന്റെ കവിതകളിൽ നിങ്ങൾക്ക് ഉടനീളം കാണാൻ സാധിക്കും, ജീവിതത്തിന്റെ ഏതെങ്കിലും ഒരു തലത്തിൽ വായനക്കാരനെയും കൂടി തൊട്ട് പോകുന്നു.

പ്രണയം ഒരിക്കലും  അവസാനിക്കുന്നില്ല എന്നതുപോലെ തന്നെ ഒരാളിൽ മാത്രമായി നിന്ന് പോകുന്നില്ലെന്ന് പറഞ്ഞു വെക്കുമ്പോൾ അത് അങ്ങനെയല്ലെന്ന് ഞാൻ തന്നെ എന്നോട് പറയുമ്പോഴും പ്രണയം അവസാനിക്കുന്നില്ലെന്നും ഒരാളിൽ മാത്രമായി നിന്ന് പോകുന്നില്ല എന്നും പറഞ്ഞു വെക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

ഓർമ്മകളിൽ എവിടെയോ മറന്നു വെച്ച് പോയ പ്രണയത്തെ നിങ്ങൾക്ക് ഒരു കവിതയിൽ കൂടി കണ്ടെത്താൻ സാധിക്കുന്നുവെങ്കിൽ തീർച്ചയായും ഓരോ കവിത വായിക്കുമ്പോഴും നിങ്ങൾ ഒരു യാത്രക്കാരാനാവുകയാണ് എന്തെന്നാൽ പ്രണയവും യാത്രയും ഒരേ ദിശയിലേക്കാണ്, യാത്രചെയ്യുമ്പോൾ ഭൂമിയെ കണ്ടെത്തുന്നത് പോലെ പ്രണയിക്കുമ്പോൾ മനുഷ്യരെ കണ്ടെത്തുന്നു, ഓരോ പ്രണയം അവസാനിക്കുമ്പോഴും ഒരാൾ മാത്രം ക്രൂശിക്കപ്പെടുകയും മറ്റൊരാൾ ആനന്ദിക്കുകയും ചെയുന്നു എന്ന് നമ്മൾ ഇപ്പോഴും വിശ്വസിച്ചു പോരുന്നു. പ്രണയം ഒരാൾക്കു മാത്രമായി ഒന്നും നൽകുന്നില്ല അത് സന്തോഷം ആയാലും സങ്കടമായാലും. ഞാൻ പറഞ്ഞത് പ്രണയം നഷ്ടപ്പെട്ടാൽ സങ്കടം പങ്കുവയ്ക്കാൻ പോലും കഴിയാത്ത മനുഷ്യരെയാണ്, അവർ ആ സങ്കടങ്ങൾ ഓർമ്മകളെന്നു പേരിട്ടു ഓമനിക്കുന്നു.

ഒളിച്ചിരിക്കാൻ ഏറ്റവും നല്ലത് അവനവനിൽ തന്നെയാണ്...

കവിതയിലേക്ക് ഒരു യാത്ര, പ്രണയത്തിലേക്കും...

-- വി.കെ.ആർ

978-81-950873-9-6
80
Demy 1/8
Perfect Binding