മാമൂലുകളെ ധിക്കരിച്ച് ജീവിക്കുമ്പോൾ ഭൂകമ്പവും കൊടുങ്കാറ്റുമൊക്കെ ഉണ്ടാവും. അതിന്റെ തീവ്രതയിൽ ആടിയുലയുന്ന ജീവിതങ്ങൾ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടും. എന്നാൽ പ്രക്ഷുബ്ധമായ ആ അവസ്ഥയിലും ചില ജീവിതങ്ങൾ ചിന്നിച്ചിതറാതെ ഒട്ടിച്ചേരും. അത്തരമൊരു അപൂർവ്വമായ ഒട്ടിച്ചേരലിനെ, നിറക്കൂട്ടുകളിൽ ചാലിക്കാതെ വരച്ചുകാട്ടുന്ന നോവൽ.