കഥ പറച്ചിലിന്റെ ചരിത്രം മനുഷ്യചരിത്രത്തോളം തന്നെ പിന്നോട്ട് നീണ്ടുകിടക്കുകയാണ്. അത് കടന്നുവന്ന അതിവിചിത്രമായ ഭൂമികകളും ഒഴുകിനിറഞ്ഞ ആഴമേറിയ കൈവഴികളും ആസ്വാദകരെ എക്കാലവും അമ്പരപ്പിലാറാടിച്ചിട്ടുണ്ട്.
ഈ പുസ്തകം കൈയിലെടുത്ത നിങ്ങൾക്ക് ഒരു കാര്യം ഉറപ്പുതരുന്നു, നിങ്ങളുടെ കഥാരസനയെ ഒന്നുരച്ച് കത്തിക്കുവാനും, നിങ്ങൾക്കപരിചിതമായ കഥാരസം പകരാനും ഈ പുതിയ കഥപറച്ചിലുകാർക്ക് കഴിയും. എന്നും എല്ലാം ഒരേ ടേസ്റ്റിലിരുന്നാൽ പോരല്ലോ.
ഈ യുവ എഴുത്തുകാർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം, വായനക്കാരെ ഈ പുതിയ കഥാഭൂമികയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.