ആത്മാർത്ഥമായത് ഒന്നേ ഉള്ളൂ എന്നും അവനെ കുറിച്ചുള്ള അറിവ് ആത്മീയമാണെന്നും, പവിത്രമായ അറിവിന്റെ നിധി ലഭിക്കാൻ ആത്മജ്ഞാനം കൈവരിച്ച ശുദ്ധാത്മാക്കളിലൂടെ മാത്രമേ സാധ്യമാവൂ എന്നും എഴുത്തുകാരി ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു...
വായനക്കാരന്റെ ഹൃദയത്തിൽ ദിവ്യാനുരാഗം പ്രണയമഴയായി നിറയുന്നതിനോടൊപ്പം വരികൾക്കിടയിലെ വായന ചിന്തയുടെ ഗോപുരങ്ങളിൽ ആന്തോളനം സൃഷ്ടിക്കുമെന്നതും തീർച്ച...
ആസ്വാദകരുടെ ഹൃദയത്തിലേക്ക് ഹൃദയപൂർവ്വം ഇൽഹാം സമർപ്പിക്കുന്നു...
ശൈഖ് മസീഹെ സത്താർ ഷാഹ്
ഖാദിരി അൽ ഖദീരി വേങ്ങാട്.