ഫിൻലാൻഡ് എന്ന യൂറോപ്യൻ രാഷ്ട്രത്തിലേക്ക്, ഹെൽസിങ്കി എന്ന മനോഹര നഗരത്തിലേക്ക്, സ്വന്തം മകളുടെ പ്രസവ പരിചരണവുമായി ബന്ധപ്പെട്ട് പോകേണ്ടി വരുന്ന മാതാപിതാക്കളുടെ അനുഭവങ്ങൾ, അതിൽ ഉമ്മ എഴുതി വെച്ചതാണിത്. ഈ അനുഭവങ്ങൾ, അപാരമായ ലോകവീക്ഷണവും അനന്യമായ മാനവിക ബോധവും അനുപമമായ ജീവിത നിരീക്ഷണവും കൊണ്ട് വരഞ്ഞിട്ട വേറിട്ട ജീവിതക്കാഴ്ചകൾ ആണ്. സാമാന്യ അനുഭവങ്ങളെ വിശേഷം ആക്കി മാറ്റാൻ കഴിവുള്ള എന്തോ ഒരു ഘടകം ഈ എഴുത്തിൽ നമുക്ക് തൊട്ടറിയാം. സർഗ്ഗാത്മകതയുടെ കേവല സംഗീതം നിങ്ങൾക്ക് ഈ കുറിപ്പുകളിൽ നിന്നും അനുഭവിച്ചറിയാം. ‘ഒരു തീർത്ഥാടകയുടെ നിനവുകൾ’ ക്ക് ശേഷം മുംതാസ് കല്ലടിയുടെ മറ്റൊരു മനോഹര പുസ്തകം.