ഏക്കം

Eakkam
Eakkam front cover
₹125.00

എഴുത്ത് ഷൈജുവിന് ശ്വാസമാണ്, നിലച്ചാൽ മരിച്ചുപോകുന്ന സാന്നിദ്ധ്യം. ആ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ് ഈ സമാഹാരത്തിലെ കവിതകൾ. ഉച്ചസമയത്തു നിവരുന്ന വിരസതയുടെ ഭൂപടവും ഉറങ്ങാൻ നേരത്ത് മുട്ടിവിളിക്കുന്ന ചിന്തയുടെ കല്ലുപ്പുകളും ഈ കവിയെ കവിതയെഴുതാൻ നിർബന്ധിക്കുന്നു
--- കുരീപ്പുഴ ശ്രീകുമാർ

കടപ്പുറത്തെ പട്ടിണിയെ, സ്വപ്നങ്ങളെ, പ്രണയത്തെ - എല്ലാ കവികളെയുമെന്നതുപോലെ സ്ഥിരകാല ബിംബങ്ങളുടെ അനിവാര്യതയിൽ സ്വയം ആഘോഷിക്കുമ്പോഴും കണ്ണെത്തിച്ച്, കാതുകൂർപ്പിച്ച് ഈ കവിയൊരു കൊടിമരം നാട്ടുന്നു. അതിൽ പ്രതീക്ഷയുടെ വലിയകൊടിയെ തെളിച്ചു നിർത്തുന്നു. തെരുവുകളിലേയ്ക്ക് ഷൈജു അലക്സ് പൂക്കൾ കൊണ്ടൊരു പരവതാനിക്കാലം സൃഷ്ടിക്കാനൊരുമ്പെടുന്നു. തെളിച്ചമുള്ള കണ്ണുകളാൽ നമ്മളത് കാണുന്നു.
--- വി. സി. അഭിലാഷ്

978-81-950873-7-2
100
Demy 1/8
Perfect Binding